4/22/2011

"ദൈവം" ഗുരുതരാവസ്ഥയില്‍

"ദൈവം" അതിവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.. ഇനി ഈ ദുനിയാവില്‍ ഒരിത്തിരി സമയം കൂടി മാത്രം.. പിന്നെ ....ചുടുകാട്ടില്‍ അന്ത്യ വിശ്രമം... സായിബാബ എന്ന വ്യാജ ദൈവം ഇല്ലാതാവുകയാണ്... ഒരുപാട് കാലം സ്വദേശികളും വിദേശികളുമായ ഒട്ടേറെ ജനങ്ങളെ തന്ടെ മായിക ലോകത്ത് ഒച്ചാനിപ്പിച്ച്ച് നിര്‍ത്തിയ ഇയാള്‍ സ്വന്തം ശരീര വ്യവസ്ഥ പോലും ശരിയായ രീതിയില്‍ കൊണ്ട് പോകാനാവാതെ ആശുപത്രിയെ അവലംഭിക്കുകയും നിശ്ചലമാവുന്ന അവയവങ്ങള്‍ പോലും സംരക്ഷിക്കാനാവാതെ നിസ്സഹായാവസ്ഥ യിലുമാണ്. "ദൈവത്തിന്ടെ" ദുര്‍ഗതി.
പുട്ടപര്‍ത്തി പരിസരം പോലിസ് കസ്റ്റഡിയിലാണ്... അനുയായികള്‍ ഇളകി മറിയുന്നത് തടുക്കാന്‍ മാത്രമല്ല "ദൈവത്തിന്ടെ" സ്വത്തുക്കളുടെ സംരക്ഷണ വുമാണ് പോലിസ് നിയന്ത്രണ ത്തിലാക്കാന്‍ കാരണം. ആ സ്വത്തിന്ടെ സുരക്ഷിതത്വവും കൂടി ഇയാള്‍ക്ക് കഴിയാതെ വന്നിരിക്കുന്നു.. പിന്ഗാമി യാവാന്‍ പലരും രംഗത്തുണ്ട്. സമ്പത്ത് കയ്യടക്കാനുള്ള ആര്‍ത്തി വന്‍ സംഘര്‍ഷം സൃഷ്ടിചെക്കുമെന്നാണ് വിലയിരുത്തല്‍.... സ്വത്ത് വാരിക്കൂട്ടിയ "ദൈവവും" അതിനായ് കടിപിടികുടുന്ന അനുയായികളും...
എന്തായിരുന്നു ഈ"ദൈവത്തിന്ടെ" ദൌത്യം.. ആത്മസംസ്കരണ ത്തിന്ടെ ലാഞ്ചനപോലും അണികള്‍ക്ക് ലഭിച്ചിട്ടില്ല. പിന്നെ.. സുഖാസ്വാദാനത്തിന്ടെ നിന്തല്‍ കുളത്തില്‍ ആറാടി ക്കളിപ്പിച്ചുവെന്നതിനപ്പുറം ഒരു സംസ്കരണവും ഔന്നിത്യവും അയാളുടെ അണികള്‍ക്ക് ഉണ്ടായിട്ടില്ല..
തന്ടെ ജിവിത ത്തിലുണ്ടായ വിവാഹ മോചനവും പ്രേമനൈരാശ്യവും സ്വത്ത് നഷ്ടവും മൊക്കെ ഉണ്ടാക്കിയ വരണം ഉണക്കാനായത് സായിബാബയുടെ സാന്നിധ്യമായിരുന്നു വെന്നു ഇയാളുടെ ശിഷ്യയായിരുന്ന ഇയ്യിടെ മരണപ്പെട്ട ഒരു സിനിമാനടി പറഞ്ഞിരുന്നു. ഇത്തരത്തില്‍ ഒട്ടേറെ "വലിയവര്‍ " ആശ്വാസമായി കണ്ട ബാബ സ്വയം തളര്‍ന്നു വിനിരിക്കുകയാണ്.. ഇനി ഇവിടെ ഒരു തിരിച്ചു വരവിനു ഗതിയില്ലാതെ ...
ഇങ്ങിനെ എത്ര വ്യാജന്മാര്‍ മരിച്ചു കഴിഞ്ഞു.. ഇപ്പോള്‍ ഇതാ സായിബാബയും ... നാളെ, ഇതൊന്നുമാലോചിക്കാതെ മത വിശ്വാസം കൊണ്ട് കളിക്കുന്ന പുരോഹിതരും സിദ്ദ്നമാരും ...ഒക്കെ മരിച്ചു വിഴും... പക്ഷെ അപ്പോഴും തിരിച്ചറിവ് കിട്ടാതെ അടയിരിക്കുകയായിരിക്കും അനുയായികള്‍....
ഇത് വായിക്കുമ്പോഴേക്കും ചിലപ്പോള്‍ "വ്യാജ ദൈവം" മരിച്ചുകഴിഞ്ഞിരിക്കും .( അതോ ഇതിനകം മരിച്ചിട്ടും സമയവും കാലവും ഒത്തു വരാത്തതിനാല്‍ പ്രഖ്യാപിക്കാന്‍ വൈകുന്നതോ?)
ഒന്നറിയുക സാക്ഷാല്‍ ദൈവത്തിനു മരണമില്ല, നിസ്സഹായവസ്തയില്ല, അനുയായികളുടെയോ, ആസുപത്രിയുടെയോ, യന്ത്രങ്ങളുടെയോ സഹായമാവശ്യമില്ല.... തിരിച്ചറിയുക
======
സായിബാബ മരിച്ചു കഴിഞ്ഞിരിക്കുന്നു... രണ്ടായിരത്തി ഇരുപത്തൊന്നിലെ ഞാന്‍ മരണപ്പെടുകയുള്ളൂ എന്ന പ്രഖ്യാപനം നടത്തിയിട്ടും പത്ത് വര്ഷം മുമ്പുതന്നെ മരണത്തിനു കിഴടങ്ങി ..... ചിന്തിക്കുക


4/10/2011

തല്ലിക്കോ , തുപ്പിക്കോ ... ഹായ് എന്തുരസം..

തല്ലിയിട്ടും തുപ്പിയിട്ടും പിന്മാറാതെ പിന്നെയും മുരണ്ടുകൊണ്ടിരിക്കുകയാണ് പട്ടിക്കുട്ടി... കുറെ നാളായി പരിസരങ്ങളില്‍ കണ്ടുകൊട്നിരിക്കുന്നു... എങ്ങിനെയാ ഓടിക്കുക, അവസാനം കല്ലെടുത്ത്‌ ഒരു ഏറു കൊടുത്തു..കൊണ്ടത് മര്‍മ്മത്ത് തന്നെ.. എന്നിട്ടും പക്ഷെ, ഒന്ന് പുളഞ്ഞു ഒന്ന് ഞരങ്ങി പിന്നെയും വാലാട്ടിക്കൊണ്ടിരിക്കുകതന്നെ.. എന്തെ, വേദനിച്ചിട്ടും ഓടിപ്പോകാത്തത്? ഗൃഹനാഥന്‍ ഒന്ന് ഭയപ്പെട്ടു.. ങാ, അവിടെകിടന്നോട്ടെ, ഒന്നും കൊടുക്കേണ്ടതില്ല, ഒരു കാവലുമാകും...ഗൃഹനാഥന്‍ കതകടച്ചു..

ഇക്കഥ ഇപ്പോള്‍ ഓര്‍മ്മവന്നത് "മഹത്തായ" ഒരു സംഘടനയുടെ പുതിയ തെരഞ്ഞെടുപ്പ് നയം അറിഞ്ഞപ്പോഴാണ്.. കേരളത്തില്‍ നുറ്റി ഇരുപത്തിനാല് മണ്ഡലങ്ങളില്‍ അവര്‍ ഇടതുപക്ഷത്തെ പിന്തുണക്കുക യാണത്രെ. അത്ഭുത വാര്‍ത്ത യൊന്നുമല്ല അത്. അവര്‍ക്കതിനെ കഴിയു വെന്ന് പലവട്ടം തെളിയിച്ചതാണല്ലോ. ഈ തയ്യാറെടുപ്പ് മുന്നില്‍ കണ്ട് അവരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഹമിദ് വാണിമേല്‍ സലാം ചൊല്ലി പിരിഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്. അന്നേരം അമീര്‍ വന്നു പറഞ്ഞു ജമാഅത്ത് തെരഞ്ഞെടുപ്പ് നയം തിരുമാനിചിട്ടില്ലെന്നു .. അത് കേട്ടപ്പോള്‍ തോന്നി ഇപ്രാവശ്യം വലിയ വങ്കതമോന്നും കാണിക്കില്ലെന്ന്. ഹമിദ് സാഹിബിനെ ഒന്നിരുത്താന്‍ കിട്ടിയ സന്ദര്‍ഭം ഉപയോഗപ്പെടുത്തുകയും ആവാമല്ലോ. പക്ഷെ...
തങ്ങളുടെനിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യും വിധം തങ്ങള്‍ തിവ്രവാദി കളാണെന്നു ഉറക്കെ വിളിച്ചു പറയുകയും തങ്ങളുടെ കുട്ടികളെ അടിച്ചോടിക്കുകയും ചെയ്ത ഇക്കുട്ടരില്‍ തന്നെ ആദര്‍ശം കണ്ടെത്തുക വഴി തങ്ങള്‍ ഒരു നിലവാരവും ഒരു വ്യക്തിതവും ഇല്ലാത്ത വെറും ആള്‍കുട്ടം മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് ജമാഅത്തെ ഇസ്ലാമി. കിനാലൂരില്‍ നിന്നും തങ്ങളുടെ കുട്ടികളെ അടിച്ചോടിച്ച എളമരം കരിമിന് പിന്തുണ പ്രഖ്യാപിച്ചതോടുകുടി പലരും തങ്ങള്‍ക്കു ഉണ്ടെന്നു കരുതിയ നാണവും മാനവും കുടി തങ്ങള്‍ക്കില്ലെന്നും ജമാഅത്ത് തെളിയിച്ചു കഴിഞ്ഞു. ഇത്ര പരിഹാസ്യമായ ഒരു സമാജം വേറെ കേരളത്ത്തിലെതുണ്ട് ? .. വംശനാശം കുറച്ചുകുടി എളുപ്പമാക്കുക മാത്രമാണ് ജമാഅത്ത് ഇതുവഴി ചെയ്യുന്നത്.. ശാന്തം പാവം.....

4/03/2011

ജമാ അത്തെ ഇസ്ലാമി സ്വാഭാവിക മരണത്തിലേക്ക്

ജമാഅത്തെ ഇസ്ലാമി ശുറാ, അഖിലേന്ത്യാ പ്രതിനിധി സഭാ അംഗവും, പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ ഹമിദ് വാണിമേല്‍ ജമാഅത്തെ ഇസ്ലാമിയില്‍ നിന്നും രാജിവെച്ചിരിക്കുന്നു. ജമാഅത്ത് ഈ തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തെ പിന്തുണച്ചതില്‍ പ്രധിഷേധിച്ചാണ് രാജി. ഒരു പക്ഷത്തിനു പിന്തുണ പ്രഖ്യാപിക്കുമ്പോഴോക്കെയും ഇടതുപക്ഷത്തെ മാത്രം പിന്തുണച്ച ജമാഅത്തെ ഇസ്ലാമി ഇനിയെങ്കിലും മാറി ചിന്തിക്കണമെന്ന് ആഗ്രഹിക്കുന്ന മനസ്സുകള്‍ അക്കുട്ടതിലുണ്ടെന്നു ബോധ്യപ്പെടുതിയിരിക്കുകയാണ് ഹമിദ് സാഹിബ്. ജമാഅതിനെതിരെ അതിന്ടെ ഉന്നതസ്ഥാനങ്ങള്‍ അലങ്കരിക്കുന്ന ഒരാള്‍ പരസ്യമായി രംഗത്ത്‌ വരികയും പത്രസമ്മേളനം നടത്തുകയും ചെയ്യുക എന്നാല്‍ അതിവ ഗുരുതരമായ നാറ്റം അതിനുള്ളില്‍ നടക്കുന്നുണ്ടെന്ന് ഒരിക്കല്‍കുടി ബോധ്യപ്പെടുകയാണ്. മുമ്പേ അതിന്ടെ ഉള്ളുകള്ളികള്‍ തിരിച്ചറിഞ്ഞവര്‍ അത് വ്യക്തമാക്കിയിരുന്നെങ്കിലും അവര്‍ നിഷേധി ക്കുകയായിരുന്നു. മുമ്പും ഒ. അബ്ദുല്ലയടക്കം പലരും ആ മതില്‍ ചാടി രക്ഷപ്പെട്ടിട്ടുണ്ട്. ഇനിയും ഒട്ടേറെ പേര്‍ വരാനുമിരിക്കുന്നു... സമഗ്ര ഇസ്ലാമിന്ടെ വക്താക്കള്‍ ആണെന്നാണ്‌ അവര്‍ സ്വയം വിശേഷിപ്പിക്കാരുള്ളത്. മറ്റു മത സംഘടനകള്‍ പരിപൂര്‍ണമായി ഇസ്ലാമിനെ അവതരിപ്പിക്കുന്നില്ലെന്ന്. അങ്ങിനെ പരിപുര്ന്നമായ ഒരു സംഘടനയില്‍ നിന്നാണ് ഏറ്റവും ഒടുവില്‍ ഹമിദ് വാണിമേലും പുറത്തു ചാടിയത്. സമഗ്രതക്ക് എന്തൊക്കെയോ പോരായ്മകളുണ്ടെന്ന് വ്യക്തം. രോഗം പിടികിട്ടിയവരൊക്കെ മുമ്പുതന്നെ പറഞ്ഞിരുന്നു ജമാഅത്ത് ഒരു മത സംഘടനയല്ല, രാഷ്ട്രിയ സംഘടനയാണെന്ന്. അത് കേള്‍ക്കുമ്പോഴേ ജമാഅത്ത് കാര്‍ക്ക് വിറളി പിടിക്കുമെങ്കിലും അത് തന്നെയാണ് സത്യം എന്ന് ഒരിക്കല്‍ കുടി ബോധ്യപ്പെടുത്തുകയാണ് ഹമിദ് വാണിമേല്‍. സ്ഥിരമായി സ്വികരിക്കുന്ന അതേ നിലപാട് ഈ തെരഞ്ഞെടുപ്പിലും സ്വികരിച്ചു എന്നതുമാത്രമാണ് രാജിക്ക് കാരണം. ഹിറ ആസ്ഥാനം റൈഡ് ചെയ്തത്, എസ്.ഐ.ഒ. കുട്ടികളെ മര്‍ദ്ദിച്ചത്, കിനാലുരിലെ അക്രമം.. തുടങ്ങി ജമാ അത് തിവ്രവാദ സംഘടനയാനെന്ന പിണറായിയുടെ പ്രഖ്യാപനം വരെ ഒട്ടേറെ അനുഭവങ്ങള്‍ ഇടതുപക്ഷതുനിന്നും ഉണ്ടായിട്ടും പിന്നെയും തലയില്‍ മുണ്ടിട്ടു ചര്ച്ചയില്ലാ ചര്‍ച്ചക്കുപോയി പിന്തുണയ്ക്കുന്ന ഏര്‍പ്പാട് നാണം കേട്ടതാണെന്നു പറഞ്ഞാല്‍ അതില്‍ നിന്നും പിന്മാറാന്‍ നാണമുള്ളവര്‍ക്കല്ലേ കഴിയു. പിന്നെ രക്ഷ നാണമുള്ളവര്‍ അവരില്‍ നിന്നും തടി സലാമാത്താക്കുക മാത്രം.
ഇത് കുറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. എന്തെ പിന്നെയും ആര്‍ജവമില്ലാതെ ഇടതുപക്ഷതെതെന്നെ പിന്തുണയ്ക്കുന്നു. അഞ്ചുവര്‍ഷക്കാലത്തെ 'അച്ചു' ഭരണം വെറും തച്ചു തകര്‍ക്കല്‍ മാത്രമാണെന്ന് തിരിയാതെ പോയതാണോ..അല്ല. അതിനുമപ്പുറം വിധേയത്വം കാണിക്കാന്‍ മാത്രം എന്തൊക്കെയോ പിടിവള്ളികള്‍ ഹിറ പരിശോധനയില്‍ ഇടതുപക്ഷം കൈക്കലാക്കിയിട്ടുണ്ട് എന്ന ആരോപണം ശരിയാണെന്ന് തെളിയിക്കപ്പെടുകയാണ്. സമുദായവും മതവും കുടുങ്ങിയാലും 'ഞമ്മള്‍' കുടുങ്ങരുത് !. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ തിരിച്ചറിഞ്ഞതാണ് ജമാഅതിന്ടെ അടിത്തറ. ഇനി ഒറ്റക്ക് മത്സരിക്കണമെന്ന പൂതി ഏതായാലും ഉണ്ടാവില്ല. പിന്നെയുള്ളത് ഞമ്മന്ടെ എല്‍.ഡി.എഫ്. കൂട്ട് തന്നെ. വെറും 'പൊഹ' യാണ് ഇക്കാലം വരെയും പറഞ്ഞുനടന്നതെന്ന് . അവരറിയാതെ സമ്മതിക്കേണ്ടി വന്നു... ഒരു കാംപുമില്ല. പിന്നെയല്ലേ ആദര്‍ശം... മുജാഹിദ് പ്രസ്ഥാനവും മുസ്ലിം ലീഗും ജമാ അത്തിനെ സംബന്ധിചെടുത്തോളം അവരുടെ ആജന്മ ശത്രുക്കളാണ്. ജമാഅത്ത്ന്ടെ മുരടിപ്പിനറെ കാരണവും ഈ സംഘടനകള്‍ തന്നെ. അവര്‍ തകര്‍ന്നു കാണുവാനുള്ള ഒരു നിയ്യത്ത് മാത്രമേ ജമാഅത്ത് നുള്ളു. അതിനായുള്ള 'ജിഹാദി'നിടയില്‍ ഇങ്ങിനെ ഹമിദുമാര്‍ കൊഴിഞ്ഞു കൊഴിഞ്ഞു സ്വാഭാവിക മരണത്തിലേക്ക് നടന്നടുക്കുകയാണ് ജമാഅത്ത് .

3/31/2011

പ്രാര്‍ഥനയോടെ..

എല്ലാവര്ക്കും ദൈവത്തിന്ടെ രക്ഷയുണ്ടാവട്ടെ എന്ന പ്രാര്‍ഥനയോടെ..
സലാലകാഴ്ചകള്‍ എന്ന പേരില്‍ ഒരു ബ്ലോഗുണ്ടായിരുന്നു. വേണ്ടവിധം അത് കയ്യാളാനായില്ല.. തുടര്‍ന്ന് കൊണ്ടുപോകാന്‍ പുതിയൊരു ടൈറ്റില്‍ .. ഇത്തിരിനേരം ..ചിലവഴിച്ചുപോകുന്ന ഒട്ടേറെ സമയങ്ങളില്‍ ഒരല്പനേരം ഇത് വായിക്കാന്‍ ... വായിച്ചാല്‍ വല്ലതും ലഭിക്കും എന്ന പ്രതിക്ഷയോടെ ലഭിക്കണം എന്ന ഉദ്ദേശ്യത്തോടെ .. നിങ്ങള്ക്ക് മുപില്‍...

ഇന്ന് മാര്ച് 31 . നാളെ ഏപ്രില്‍ ഒന്ന് .. ഏപ്രില്‍ ഒന്ന് , കളവു പറയാനും പറ്റിക്കാനും ഒരു ദിവസം .. കളവിന് നിരാക്ഷേപം എന്നും വെറും തമാശക്ക് എന്നും വിശദികരണം ഉണ്ടാവുന്നു..ഇതാരാണ് തിരുമാനിച്ചത്.. സത്യസന്ധതയോടെ കാര്യങ്ങള്‍ കയ്യാളുന്നവര്‍ക്ക്‌ ഇത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല... കളവാണ് യഥാര്‍ത്ഥത്തില്‍ മറ്റെല്ലാ തെറ്റുകള്‍ക്കും പ്രചോദനമാവുന്നത്... ഇന്ന തമാശക്ക് വേണ്ടി പറയുന്നത് നാളെ കാര്യത്തിനുവേണ്ടി പറയില്ലെന്ന് എങ്ങിനെ ഉറപ്പിക്കാനാവും ?
രാസായുധം ഉണ്ടെന്നു പറഞ്ഞു ഒരു രാജ്യത്തെ ചിന്നഭിന്നമാക്കുകയും രാഷ്ട്രനായകനെ കൊന്നൊടുക്കുകയും ചെയ്തു വളരെ പിന്നിടുമുംപ് രാസായുധം ഉണ്ടെന്നു തെറ്റിധരിച്ചതായിരുന്നു വെന്ന് വിഡ്ഢിച്ചിരിയോടെ പറയുന്ന ലോക പോലിസുകാരെപ്പോലെ ആവേണ്ടതില്ല നാം. ആവരുത് നാം.. കളവി ലുടെയാണ് ഇത്തരം തോന്യാസങ്ങള്‍ വന്‍ സ്രാവുകള്‍ നടത്തുന്നത്...
സത്യസന്ധതയാവണം സംസ്കാരത്തിന്ടെ ഒന്നാം പാഠം.. കലവിളുടെ എത്ര കിട്ടിയാലും അതുവേണ്ട എന്ന് പറയുന്ന മനസ്സുകല്‍ക്കെ സത്യസന്ധരാവാന്‍ കഴിയൂ.. അവരത്രെ സംസ്കാര സമ്പന്നര്‍ ..
ഒരാള്‍ കളവു പ്രയുന്നവനാവാന്‍ കേട്ടതൊക്കെ പറയുന്ന സ്വഭാവമുണ്ടായാല്‍ മതി എന്ന് പ്രവാചകന്‍ പഠിപ്പിച്ചു. കേട്ടത് മൊഞ്ച് കൂട്ടി പ്പറ യുന്നവര്‍ക്കിടയിലാണ് നാം.. അതോ അങ്ങിനെ പറയുന്നവരില്‍ നാമും ഉണ്ടോ?
സത്യവിശ്വാസിക്ക്‌ ഭിരുവാകാന്‍ കഴിയുമോ എന്ന് ചോദിക്കപ്പെട്ടു പ്രവാചകനോട്.. അതെ എന്ന് പറഞ്ഞു അദ്ദേഹം . പിശുക്കനാവാന്‍ കഴിയുമോ ? അതെ എന്ന് അതിനും ഉത്തരം പറഞ്ഞു. കളവു പറയുന്നവനാവാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ പാടില്ല എന്ന മറുപടിയാണ് പ്രവാചകനില്‍ നിന്നുമുണ്ടായത്...
ഒട്ടേറെ ദുശ്ശിലങ്ങള്‍ ഉള്ള ഒരാള്‍ പ്രവാചകനോട് ചോദിച്ചു . എന്റെ ദുശ്ശിലങ്ങള്‍ മാറ്റിയെടുക്കാന്‍ എന്താണ് ചെയ്യേണ്ടത് ? നീ കളവ് പറയാതിരിക്കുക.. പ്രവാചകന്‍ നിര്‍ദേശിച്ചു. അയാള്‍ ആശ്വാസത്തോടെ തിരിച്ചു പോയി.. മറ്റു തെറ്റുകള്‍ ഒഴിവാക്കെണ്ടാതില്ലല്ലോ!! പിന്നിട് മോഷണത്തിന് പുറപ്പെട്ട അയാള്‍ അതുമായി ബന്ധപ്പെട്ട കളവ് പരയെണ്ടിവരുമെന്നോര്ത് അതില്‍ നിന്നും പിന്തിരിഞ്ഞു.. തുടര്‍ന്ന് മറ്റു തെറ്റുകളില്‍ നിന്നും പിന്മാറാന്‍ കളവ് പറയാതിരിക്കുക എന്ന തിരുമാനം കാരണമായി. അയാള്‍ പിന്നിട് സത്യസന്ധനായ മനുഷ്യനായിതിര്‍ന്നുവെന്നു ചരിത്രം.
അതെ, കളവ് നിസ്സാരമല്ല, നിസ്സരമാക്കരുത്. തമാശയല്ല, തമാശയാക്കരുത്. അതുകൊണ്ടുതന്നെ വ്യക്തിത്വമുല്ലവര്‍ക്ക് ഏപ്രില്‍ ഒന്നും മറ്റു ദിവസങ്ങളെ പ്പോലെയാവണം..