3/31/2011

പ്രാര്‍ഥനയോടെ..

എല്ലാവര്ക്കും ദൈവത്തിന്ടെ രക്ഷയുണ്ടാവട്ടെ എന്ന പ്രാര്‍ഥനയോടെ..
സലാലകാഴ്ചകള്‍ എന്ന പേരില്‍ ഒരു ബ്ലോഗുണ്ടായിരുന്നു. വേണ്ടവിധം അത് കയ്യാളാനായില്ല.. തുടര്‍ന്ന് കൊണ്ടുപോകാന്‍ പുതിയൊരു ടൈറ്റില്‍ .. ഇത്തിരിനേരം ..ചിലവഴിച്ചുപോകുന്ന ഒട്ടേറെ സമയങ്ങളില്‍ ഒരല്പനേരം ഇത് വായിക്കാന്‍ ... വായിച്ചാല്‍ വല്ലതും ലഭിക്കും എന്ന പ്രതിക്ഷയോടെ ലഭിക്കണം എന്ന ഉദ്ദേശ്യത്തോടെ .. നിങ്ങള്ക്ക് മുപില്‍...

ഇന്ന് മാര്ച് 31 . നാളെ ഏപ്രില്‍ ഒന്ന് .. ഏപ്രില്‍ ഒന്ന് , കളവു പറയാനും പറ്റിക്കാനും ഒരു ദിവസം .. കളവിന് നിരാക്ഷേപം എന്നും വെറും തമാശക്ക് എന്നും വിശദികരണം ഉണ്ടാവുന്നു..ഇതാരാണ് തിരുമാനിച്ചത്.. സത്യസന്ധതയോടെ കാര്യങ്ങള്‍ കയ്യാളുന്നവര്‍ക്ക്‌ ഇത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല... കളവാണ് യഥാര്‍ത്ഥത്തില്‍ മറ്റെല്ലാ തെറ്റുകള്‍ക്കും പ്രചോദനമാവുന്നത്... ഇന്ന തമാശക്ക് വേണ്ടി പറയുന്നത് നാളെ കാര്യത്തിനുവേണ്ടി പറയില്ലെന്ന് എങ്ങിനെ ഉറപ്പിക്കാനാവും ?
രാസായുധം ഉണ്ടെന്നു പറഞ്ഞു ഒരു രാജ്യത്തെ ചിന്നഭിന്നമാക്കുകയും രാഷ്ട്രനായകനെ കൊന്നൊടുക്കുകയും ചെയ്തു വളരെ പിന്നിടുമുംപ് രാസായുധം ഉണ്ടെന്നു തെറ്റിധരിച്ചതായിരുന്നു വെന്ന് വിഡ്ഢിച്ചിരിയോടെ പറയുന്ന ലോക പോലിസുകാരെപ്പോലെ ആവേണ്ടതില്ല നാം. ആവരുത് നാം.. കളവി ലുടെയാണ് ഇത്തരം തോന്യാസങ്ങള്‍ വന്‍ സ്രാവുകള്‍ നടത്തുന്നത്...
സത്യസന്ധതയാവണം സംസ്കാരത്തിന്ടെ ഒന്നാം പാഠം.. കലവിളുടെ എത്ര കിട്ടിയാലും അതുവേണ്ട എന്ന് പറയുന്ന മനസ്സുകല്‍ക്കെ സത്യസന്ധരാവാന്‍ കഴിയൂ.. അവരത്രെ സംസ്കാര സമ്പന്നര്‍ ..
ഒരാള്‍ കളവു പ്രയുന്നവനാവാന്‍ കേട്ടതൊക്കെ പറയുന്ന സ്വഭാവമുണ്ടായാല്‍ മതി എന്ന് പ്രവാചകന്‍ പഠിപ്പിച്ചു. കേട്ടത് മൊഞ്ച് കൂട്ടി പ്പറ യുന്നവര്‍ക്കിടയിലാണ് നാം.. അതോ അങ്ങിനെ പറയുന്നവരില്‍ നാമും ഉണ്ടോ?
സത്യവിശ്വാസിക്ക്‌ ഭിരുവാകാന്‍ കഴിയുമോ എന്ന് ചോദിക്കപ്പെട്ടു പ്രവാചകനോട്.. അതെ എന്ന് പറഞ്ഞു അദ്ദേഹം . പിശുക്കനാവാന്‍ കഴിയുമോ ? അതെ എന്ന് അതിനും ഉത്തരം പറഞ്ഞു. കളവു പറയുന്നവനാവാന്‍ കഴിയുമോ എന്ന് ചോദിച്ചപ്പോള്‍ പാടില്ല എന്ന മറുപടിയാണ് പ്രവാചകനില്‍ നിന്നുമുണ്ടായത്...
ഒട്ടേറെ ദുശ്ശിലങ്ങള്‍ ഉള്ള ഒരാള്‍ പ്രവാചകനോട് ചോദിച്ചു . എന്റെ ദുശ്ശിലങ്ങള്‍ മാറ്റിയെടുക്കാന്‍ എന്താണ് ചെയ്യേണ്ടത് ? നീ കളവ് പറയാതിരിക്കുക.. പ്രവാചകന്‍ നിര്‍ദേശിച്ചു. അയാള്‍ ആശ്വാസത്തോടെ തിരിച്ചു പോയി.. മറ്റു തെറ്റുകള്‍ ഒഴിവാക്കെണ്ടാതില്ലല്ലോ!! പിന്നിട് മോഷണത്തിന് പുറപ്പെട്ട അയാള്‍ അതുമായി ബന്ധപ്പെട്ട കളവ് പരയെണ്ടിവരുമെന്നോര്ത് അതില്‍ നിന്നും പിന്തിരിഞ്ഞു.. തുടര്‍ന്ന് മറ്റു തെറ്റുകളില്‍ നിന്നും പിന്മാറാന്‍ കളവ് പറയാതിരിക്കുക എന്ന തിരുമാനം കാരണമായി. അയാള്‍ പിന്നിട് സത്യസന്ധനായ മനുഷ്യനായിതിര്‍ന്നുവെന്നു ചരിത്രം.
അതെ, കളവ് നിസ്സാരമല്ല, നിസ്സരമാക്കരുത്. തമാശയല്ല, തമാശയാക്കരുത്. അതുകൊണ്ടുതന്നെ വ്യക്തിത്വമുല്ലവര്‍ക്ക് ഏപ്രില്‍ ഒന്നും മറ്റു ദിവസങ്ങളെ പ്പോലെയാവണം..

6 അഭിപ്രായങ്ങൾ:

  1. അസ് ലം ഭായി ബ്ലോഗിങ്ങ് രംഗത്തേക്ക് സ്വാഗതം...

    മറുപടിഇല്ലാതാക്കൂ
  2. ബ്ലോഗിങ്ങ് രംഗത്തേക്ക് വന്ന അസ് ലം കാക്ക് സ്വാഗതം

    മറുപടിഇല്ലാതാക്കൂ
  3. നന്ദി .ഇത്തിരിനേരം ഒരു സൌഹൃദ ചര്‍ച്ച ...ഇതൊരു പുവായ് വിരിയട്ടെ, സുഗന്ധമായ്‌ പരിലസിക്കട്ടെ...

    മറുപടിഇല്ലാതാക്കൂ
  4. THE ASOULFTD ACTIVATED WITH ALKOT, SO PLEASE DEAGING ALL WITH FIARY AND CARS, WE ARE PRAYING FOR ILTTRATIONS, IGNOSHARE AND LACK OF KNOWLEDGE.AAL THE BEST

    മറുപടിഇല്ലാതാക്കൂ
  5. അസ്‌ലംകാ ബ്ലോഗ്‌ കണ്ടതിൽ സന്തോഷം.
    'ഇത്തിരിനേരത്തിൽ' ഒത്തിരി നേരം ചെലവഴിക്കാൻ സാധിക്കട്ടെ
    www.maudoodiyanjokes.blogspot.com

    മറുപടിഇല്ലാതാക്കൂ