4/28/2011

നാല്‍പ്പത് കോടിമുതല്‍ നാല്‍പ്പതിനായിരം കോടി വരെ

മനുഷ്യ മനസ്സുകളെ വിമലീകരിക്കാനുള്ളതാണ് ദൈവ വിശ്വാസം .. അവനിലെ ഗുണകരമല്ലാത്ത വശങ്ങളെ ചങ്ങലക്കിട്ട് സ്വഭാവത്തിന്ടെ, സ്നേഹത്തിന്ടെ ഏറ്റവും ഉദാത്ത മാതൃക കളായി തീരണം മത വിശ്വാസികള്‍ ..എല്ലാം തനിക്കുവേണ്ടി എന്നല്ല തന്ടെതും മറ്റുള്ളവര്‍ക്ക് വേണ്ടി എന്നതാവണം അവനെ സ്വാധീനിക്കേണ്ടത്. ഇത് സ്വാംശീകരിച്ച ജനപദങ്ങളും തലമുറയും ഉണ്ടായിട്ടുണ്ട് എന്നതിനാല്‍ തന്നെ അപ്രായോഗികം എന്ന് പറഞ്ഞു തള്ളാന്‍ കഴിയില്ല ഈ സ്വഭാവ സവിശേഷതകളെ.
പക്ഷെ, എപ്പോഴും എല്ലാവര്ക്കും അതിനു കഴിയണമെന്നില്ല.. കഴിഞ്ഞിട്ടില്ല എന്ന് പറയുന്നതാവും ശരി. നന്മയെ അതിജയിക്കുന്ന തിന്മകളുടെ ബാഹുല്യം തന്നെയാണെവിടെയും കണ്ടുകൊണ്ടിരിക്കുന്നത് എന്നതിനാല്‍ ഒരു വിശദീകരനത്തിണ്ടേ ആവശ്യം തന്നെ വരുന്നില്ല. മതവും ദൈവവിശ്വാസവും കൂടി ഭാവപ്പകര്‍ച്ചയുടെ ഉദാഹരണങ്ങളായി നമുക്ക് ചുറ്റും നൃത്ത മാടുകയാണല്ലോ.
കുറച്ചു നാള്‍ മുമ്പ് വരെ ജീവിക്കാന്‍ വേണ്ടിമാത്രമായിരുന്നു നമ്മില്‍ ചിലര്‍ മതസത്തയെ ചിലപ്പോഴെങ്കിലും മറച്ചു പിടിച്ചിരുന്നത്... മതം പറഞ്ഞു കിട്ടുന്ന നാണയത്തുട്ടുകള്‍ അവര്‍ക്കും കുടുംബത്തിനും മതിയാകാതെ വന്നപ്പോള്‍ മാത്രം... പിന്നെ പിന്നെ ആവശ്യങ്ങള്‍ കൂടിവരുന്നതനുസരിച് വരുമാനത്തിനായ് വിശ്വാസാചാരങ്ങളെ വികൃതമാക്കികൊണ്ടിരുന്നു അവര്‍... അതവസാനം എത്തിനില്‍ക്കുന്നത് കോടികളുടെ കണക്കുകളില്‍... ഇത് താങ്ങാന്‍ മാത്രം കരുത്തില്ലാതെ അന്താളിച്ചുനില്‍ക്കുകയാണ്.. അനുയായിവൃന്തം.
കഴിഞ്ഞ ദിവസം മരണപ്പെട്ട - അതെ തികച്ചും മരണപ്പെട്ട - ആള്‍ ദൈവമെന്നു സ്വയം വിശേഷിപ്പിച്ച സായി ബാബയുടെ ആസ്തി നാല്‍പതിനായിരം കോടി !!!!. എവിടുന്നയിരുന്നു ഇതിന്ടെ ഉറവിടം.. അദ്ദേഹം സ്ഥാപിച്ച ചികില്സാലയങ്ങളില്‍നിന്നോ ദര്‍മ്മ സ്ഥാപനങ്ങളില്‍ നിന്നോ അല്ല.. അവയൊക്കെയും സൌജന്യമായിരുന്നല്ലോ. പിന്നെ, ദൈവമായ തനിക്ക് ലഭിച്ച കാണിക്കകള്‍... അതായിരുന്നു വരുമാന ഉറവിടം... അതുകൊണ്ടുതന്നെ ജീവകാരുണ്യ സേവന ദൌത്യങ്ങള്‍ എത്ര ചെയ്താലും കളവും ചൂഷണവും തന്നെയാണ് അടിത്തറ എന്നതിനാല്‍ സത്യസന്ധതയും ആത്മാര്‍ഥതയും ദൈവവിശ്വാസവുമുള്ള നല്ല മനസ്സുകള്‍ക്ക് അതിനു സ്തുതിപാടാന്‍ കഴിയില്ല. അവസാനം സ്വയം ദൈവമായി ചമഞ്ഞ അയാള്‍ ഞാന്‍ ദൈവമേ അല്ല എന്ന സന്ദേശം നല്‍കിയാണ്‌ മരിച്ചു വിണത്. (രണ്ടായിരത്തി ഇരുപതിരണ്ടിലെ താന്‍ മരണപ്പെടുകയുള്ളൂ എന്ന പ്രഖ്യാപനം തകര്ന്നുപോയല്ലോ ) . നാല്‍പതിനായിരം കോടിയുടെ അനന്തിരവന്‍ നമുക്കുമുണ്ട്.. സ്വയം ദൈവമാണെന്ന് പ്രഖ്യാപിക്കാണോ അവതാരമാകാണോ കഴിയില്ലെന്നതിനാല്‍ കുറുക്കു വഴിയിലുടെ അവതാരമാകുകയാണ് ഈ അനന്തിരവന്‍. നാല്പതുകോടി കൊണ്ടൊരു പള്ളി, അവിടെ സ്ഥാപിക്കാന്‍ പ്രവാചക കേശമെന്ന വിഗ്രഹം.. "പ്രവാചകനെ കാണുന്നതിനുള്ള ടിക്കറ്റ് വിതരണക്കാരന്‍ " കുടിയാണ് ഇയാള്‍ എന്നിരിക്കെ സംഗതി എളുപ്പം. കോടികള്‍ കൊണ്ട് കളിച്ചാലേ ഇന്ന് വിശ്വാസത്തിനു ബലം കിട്ടു എന്നിരിക്കെ "ഞമ്മള"ല്ലാതെ പിന്നെ ആരുണ്ട് ഇക്കളിക്ക്. ദൈവവും മതവും കൊണ്ട് ആകാവുന്നത്രവും സമ്പത്ത് ഉണ്ടാക്കി അതിനിടയില്‍ വിരാജിച് 'സമാധി' യാവോളം പറന്നു കളിച്ചും അതിനു ശേഷം ഒരു വന്‍ ജാറമായ് ഉയര്‍ന്നും 'ജീവിക്കാനുള്ള' കൊതി. ജീവിതത്തോടുള്ള അലച്ച ഒന്ന് കൊണ്ട് മാത്രമാണ് ഈ 'മുടി'യനയ പുത്രന്‍ ഇക്കളി കളിക്കുന്നത്..
അത് തിരിച്ചറിഞ്ഞവര്‍ സ്വപ്നം കാണാന്‍ അനുവദിക്കാത്ത വിധം ഉറക്കം കെടുത്തി ക്കൊണ്ടിരിക്കുക തന്നെ ചെയ്യും.
എന്നിട്ടും നാല്പതിന്ടെ ഗുണന പ്പട്ടികകൊണ്ടുതന്നെ സമുഹത്തെ അമ്മാനമാടണമെന്നു ഈ ആള്‍ ദൈവങ്ങള്‍ തീരുമാനിക്കുന്നതെണ്ടുകൊണ്ട് പിടികിട്ടുന്നേയില്ല !!!

7 അഭിപ്രായങ്ങൾ:

  1. ജീവിത കാലം മുഴുവന്‍ സമൂഹത്തിനു വഴികാട്ടിയായി നിലകൊണ്ട പ്രവാചകന്റെ അനന്തരാവകാശികളാണ് പണ്ഡിതന്മാര്‍!മനുഷ്യരെ വഴി പിഴപ്പിക്കുവാനും വഴി കേടിലാക്കുവാനും ഒരു പുരുഷായുസ്സു മുഴുവന്‍ തുലച്ച് കളഞ്ഞിട്ട് തന്റെ മരണാനന്തരവും എങ്ങിനെയെങ്കിലും അവരെ വഴി കേടില്‍ ഉറപ്പിച്ചു നിര്‍ത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നവന്‍ ഇബ്ലീസിന്റെയോ ശൈതാന്റെയോ അനുയായി ആവാന്‍ തരമില്ല!അവന്‍ ഇബ്ലീസ്‌ തന്നെ കുപ്പായം മാറി വന്നതാകാനെ തരമുള്ളൂ! അല്ലാഹുവില്‍ ശരണം!!

    മറുപടിഇല്ലാതാക്കൂ
  2. അറിങ്ങില്ലേ എ പി ഉസ്താദ് പുതിയ രാഷ്ട്രിയ പാര്‍ട്ടി ഉണ്ടാക്കുന്നു എന്ന്
    മുന്‍പിലുള്ള സുപ്പര്‍വൈറ്റ്‌ പട്ടാളത്തെ കണ്ടപ്പോള്‍ ഉസ്താതിന്നും ഒരു പൂതി.............നമ്മള്‍ക്കും ഒരു ആത്മിയ നേതാവാകാന്‍ മൂപ്പര്‍ക്കും ഒരാഗ്രഹം ... കാണുമല്ലോ ........ഇപ്പോള്‍ ഉസ്താതിന്‍റെ മനസ്സില്‍ രണ്ടു ലഡ്ഡു പൊട്ടി............കേരളത്തിലെ മുസ്ലിം ആത്മിയാ നേതാവാകാന്‍.കൂട്ടത്തില്‍ ഒരു എം ല്‍ എ സ്ഥാനവും കിട്ടുമല്ലോ...............

    മറുപടിഇല്ലാതാക്കൂ
  3. @abu---ap usthad rashtreeya party undakunnu enu ara parannath..anganeyulla valla vakum a prasangathil kanikan abhiprayam paranna alku kazhiyumo..ap usthad ipolala munil superwhite patalathe kanunnath enum manasilaki vecho... vreuthe karyamariyathe thullan ithu pole kure ennam

    മറുപടിഇല്ലാതാക്കൂ
  4. oru mudi kondu "ee samoohathe" pattikkaan kazhiyunnathu thanne oru albuthamalle !!

    kodikal valarunna mudi !! vishwaasam paranju nadannaal shariyaavilla, athu vechu kodikal vaaranam !

    മറുപടിഇല്ലാതാക്കൂ
  5. ബാബ വിശ്വാസപരമായി ജനങ്ങ്ങ്ങളെ ചൂഷണം ചെയതു. കാന്തപുറവും അങ്ങനെത്തന്നെ .
    ബാബ കോടികളുടെ ആശ്രമം ഉണ്ടാക്കി , കാന്ത പുറവും അതെ വഴിയില്‍ തന്നെ .
    തന്റെ മഹത്വങ്ങള്‍ പാടി പുകഴ്ത്താന്‍ പ്രത്യേകം ആളുകളെ ബാബ നിയോഗിച്ചു,
    കാന്തപുരവും തന്റെ പോരിശ (കള്ള പോരിശ .ഉദാഹരണം : നബി സ്വപ്നത്തില്‍
    വന്നു പറഞ്ഞു എന്നത്) പ്രചരിപ്പിക്കുവാന്‍ ചിലരെ നിയോഗിച്ചിരിക്കുന്നു .സത്യത്തില്‍
    ഇത്തരം ആള്‍ ദൈവങ്ങള്‍ തമ്മില്‍ ബന്ധമുണ്ട് എന്ന് തോന്നുന്നു . ആസോസിയെഷനും
    ആവാം . അസ്ലം സാഹിബിനു അഭിനന്ദനങ്ങള്‍ !!!!.

    മറുപടിഇല്ലാതാക്കൂ
  6. ap konduvanna mudi athu thirukeshamo alle.. ningalku enthum parayam... pakshe thirukesham ennath undo? athinu pravachaka anucharanmar bahumanam kalpichirunno? athil barakath eduthirunno? ennithyadi adisthaanathilekku varika... kazhiyilla ee janabathe islamikku.. appol pinne pala saheehaya hadeesukalum chadikkadakkendi varum O. devadasane pole (o. abdullah)

    മറുപടിഇല്ലാതാക്കൂ