4/10/2011

തല്ലിക്കോ , തുപ്പിക്കോ ... ഹായ് എന്തുരസം..

തല്ലിയിട്ടും തുപ്പിയിട്ടും പിന്മാറാതെ പിന്നെയും മുരണ്ടുകൊണ്ടിരിക്കുകയാണ് പട്ടിക്കുട്ടി... കുറെ നാളായി പരിസരങ്ങളില്‍ കണ്ടുകൊട്നിരിക്കുന്നു... എങ്ങിനെയാ ഓടിക്കുക, അവസാനം കല്ലെടുത്ത്‌ ഒരു ഏറു കൊടുത്തു..കൊണ്ടത് മര്‍മ്മത്ത് തന്നെ.. എന്നിട്ടും പക്ഷെ, ഒന്ന് പുളഞ്ഞു ഒന്ന് ഞരങ്ങി പിന്നെയും വാലാട്ടിക്കൊണ്ടിരിക്കുകതന്നെ.. എന്തെ, വേദനിച്ചിട്ടും ഓടിപ്പോകാത്തത്? ഗൃഹനാഥന്‍ ഒന്ന് ഭയപ്പെട്ടു.. ങാ, അവിടെകിടന്നോട്ടെ, ഒന്നും കൊടുക്കേണ്ടതില്ല, ഒരു കാവലുമാകും...ഗൃഹനാഥന്‍ കതകടച്ചു..

ഇക്കഥ ഇപ്പോള്‍ ഓര്‍മ്മവന്നത് "മഹത്തായ" ഒരു സംഘടനയുടെ പുതിയ തെരഞ്ഞെടുപ്പ് നയം അറിഞ്ഞപ്പോഴാണ്.. കേരളത്തില്‍ നുറ്റി ഇരുപത്തിനാല് മണ്ഡലങ്ങളില്‍ അവര്‍ ഇടതുപക്ഷത്തെ പിന്തുണക്കുക യാണത്രെ. അത്ഭുത വാര്‍ത്ത യൊന്നുമല്ല അത്. അവര്‍ക്കതിനെ കഴിയു വെന്ന് പലവട്ടം തെളിയിച്ചതാണല്ലോ. ഈ തയ്യാറെടുപ്പ് മുന്നില്‍ കണ്ട് അവരുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ഹമിദ് വാണിമേല്‍ സലാം ചൊല്ലി പിരിഞ്ഞത് കഴിഞ്ഞ ആഴ്ചയാണ്. അന്നേരം അമീര്‍ വന്നു പറഞ്ഞു ജമാഅത്ത് തെരഞ്ഞെടുപ്പ് നയം തിരുമാനിചിട്ടില്ലെന്നു .. അത് കേട്ടപ്പോള്‍ തോന്നി ഇപ്രാവശ്യം വലിയ വങ്കതമോന്നും കാണിക്കില്ലെന്ന്. ഹമിദ് സാഹിബിനെ ഒന്നിരുത്താന്‍ കിട്ടിയ സന്ദര്‍ഭം ഉപയോഗപ്പെടുത്തുകയും ആവാമല്ലോ. പക്ഷെ...
തങ്ങളുടെനിലനില്‍പ്പ് തന്നെ ചോദ്യം ചെയ്യും വിധം തങ്ങള്‍ തിവ്രവാദി കളാണെന്നു ഉറക്കെ വിളിച്ചു പറയുകയും തങ്ങളുടെ കുട്ടികളെ അടിച്ചോടിക്കുകയും ചെയ്ത ഇക്കുട്ടരില്‍ തന്നെ ആദര്‍ശം കണ്ടെത്തുക വഴി തങ്ങള്‍ ഒരു നിലവാരവും ഒരു വ്യക്തിതവും ഇല്ലാത്ത വെറും ആള്‍കുട്ടം മാത്രമാണെന്ന് തെളിയിച്ചിരിക്കുകയാണ് ജമാഅത്തെ ഇസ്ലാമി. കിനാലൂരില്‍ നിന്നും തങ്ങളുടെ കുട്ടികളെ അടിച്ചോടിച്ച എളമരം കരിമിന് പിന്തുണ പ്രഖ്യാപിച്ചതോടുകുടി പലരും തങ്ങള്‍ക്കു ഉണ്ടെന്നു കരുതിയ നാണവും മാനവും കുടി തങ്ങള്‍ക്കില്ലെന്നും ജമാഅത്ത് തെളിയിച്ചു കഴിഞ്ഞു. ഇത്ര പരിഹാസ്യമായ ഒരു സമാജം വേറെ കേരളത്ത്തിലെതുണ്ട് ? .. വംശനാശം കുറച്ചുകുടി എളുപ്പമാക്കുക മാത്രമാണ് ജമാഅത്ത് ഇതുവഴി ചെയ്യുന്നത്.. ശാന്തം പാവം.....

9 അഭിപ്രായങ്ങൾ:

  1. ഇതിലൂടെ സ്വന്തം പോസ്റ്റില്‍ തന്നെയാണ് ഗോള്‍ അടിക്കുന്നതെന്ന് ഇവര്‍ മനസ്സിലാക്കുന്നില്ല. അത് മനസ്സിലായി വരുമ്പോള്‍ തിരിച്ചടിക്കാന്‍ പറ്റാത്ത വിധം സ്വന്തം പോസ്റ്റില്‍ ഗോളുകള്‍ നിറഞ്ഞു കാണും. അത് കൊണ്ട് ഓന്തിനെപ്പോലെ നിറം മാറുന്ന ജമാഅത്തെ ഇസ്ലാമിനെ എല്ലാവരും തിരിച്ചറിയുക.

    മറുപടിഇല്ലാതാക്കൂ
  2. വംശ നാശം വരാന്‍ പോകുന്ന ഒരു സഖടന്യോടുള്ള താങ്ങളുടെ സഹാനുഭുതി സ്വാഗതാര്‍ഹം തന്നെ .....ഇവര്‍ സത്യത്തില്‍ തീര്‍ന്നു കൊണ്ടിരിക്കുകയാണെങ്കില്‍ താങ്ങള്‍ എന്തിനു ഇത്ര മാത്രം സമയം ഇതിനു വേണ്ടി ചിലവഴിക്കുന്നു ?

    മറുപടിഇല്ലാതാക്കൂ
  3. എന്നെ തല്ലണ്ട അമ്മവാ ഞാന്‍ നന്നാവില്ല..
    അതാണ്‌ ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി എല്ലാ രാഷ്ട്രിയ സംഗടന ...

    മറുപടിഇല്ലാതാക്കൂ
  4. നന്മ/തിന്മ നീതി/അനീതി ഭൂരിപക്ഷ/ന്യൂനപക്ഷ മാനദണ്ഡങ്ങള്‍ സമഗ്രമായും താത്വികമായും വിലയിരുത്തി ജനാധിപത്യത്തിന്റെ വിശുദ്ധ വശങ്ങളെ പരിപോഷിപ്പിക്കുന്നതിനു ‍ മൂല്യങ്ങളുടെ അടിത്തറയില്‍ ഊന്നി എല്ലാ പരിപ്രേക്ഷങ്ങളെയും അപഗ്രധിച്ച് ദൈവേതര നിയമങ്ങളുടെ വിപാടനത്തിനും ദീനിന്റെ ഇഖാമതത്തിനും വേണ്ടി ഞങ്ങള്‍ വിളംബരം ചെയ്ത തീരുമാനം മൂരാചികളെ നിങ്ങള്ക്ക് തിരിയില്ല!....'സിയാസി കഷ്മകശ്' വായിച്ചിട്ടില്ല അല്ലെ?

    മറുപടിഇല്ലാതാക്കൂ
  5. "ജമാഅതിന്റെ രാഷ്ട്രീയ നിലപാട് കാലഘട്ടത്തിന്റെ പരിണിതിയില്‍ നിന്നും ഉത്ഭൂതമായ സമ്മിശ്ര ചിന്തയുടെ ബഹിസ്ഫുരണവും തേട്ടവും ചേര്‍ന്നുള്ള സമഗ്രവും നിഖില മേഘലകളെയും ചൂഴ്ന്നു നില്‍ക്കുന്നതുമായ സുചിന്തിത തീരുമാനമാ .. നിങ്ങള്ക്ക് തിരിയൂല!" ഇങ്ങനെയും ആവാം.
    (കടപ്പാട് എം ടി മനാഫ്‌)

    മറുപടിഇല്ലാതാക്കൂ
  6. Kapada Viplava Karikalaaya Jama'athukaarkku Uchithamaya Udhaharanamanu ee pattikutty. Athil koodutholonnum Avar Arhikkunnilla.ASLAM KIZHUR NTE ee blog ATHMAABIMAANAMULLA JAMAATHUKAARUDE CHINTHAKKU VISHAYEEBAVIKKATTE.Congratulation Dear Aslam sahib!!!!

    മറുപടിഇല്ലാതാക്കൂ
  7. അനിസ്ലാമിക ഭരണ വ്യവസ്ഥയുടെ നടത്തിപ്പിൽ ഭാഗവാക്കാവുന്നത്‌ മുസ്‌ലിംകളെ സംബന്ധിച്ചെടുത്തോളം നിഷിദ്ധമാണെന്ന്‌ ജമാഅത്തെ ഇസ്‌ലാമി വിശ്വസിക്കുന്നു. അതിനാൽ ഏതെങ്കിലും അനിസ്‌ലാമിക പ്രസ്ഥാനവുമായി കൂട്ടുചേർന്ന്‌ ഭരണ നടത്തിപ്പിൽ പങ്കുകാരാവുകയോ ആ പ്രസ്ഥാനങ്ങൾക്ക്‌ വോട്ട്‌ നൽകുകയോ ചെയ്യുന്നത്‌ ജമാഅത്തിന്റെ വീക്ഷണത്തിൽ അനുവദനീയമല്ല.” (പ്രബോധനം 1970 ജൂലൈ)

    മറുപടിഇല്ലാതാക്കൂ
  8. ജമയുടെ ഈ തീരുമാനം നന്നായി. അവരുടെ പൊയ്മുഖം അനാവരണം ചെയ്യാന്‍ സാധിച്ചല്ലോ. അവര്‍ പൊതു ജനമധ്യത്തില്‍ തുണിയില്ലാതെ നില്‍ക്കുന്നത് കണ്ടില്ലേ? കാപട്യവും, കുത്തിത്തിരിപ്പും പോളിസിയാക്കിയവര്‍ക്ക് ലഭിച്ച ദൈവിക ശിക്ഷ.

    well said, Aslamka.

    മറുപടിഇല്ലാതാക്കൂ