2/15/2014

നവോഥാന നഗർ നല്കിയത്

ഐതിഹാസിക സമ്മേളനത്തിന് സാക്ഷിയായി, നിറഞ്ഞ മനസ്സോടെ,  നല്ല ഒര്മ്മകളോടെ, ഹൃദയമറിഞ്ഞ   പ്രാർഥനയോടെ ഇന്നലെ സലാലയിൽ തിരിച്ചെത്തി..കേവലം ആവേശതിമിര്പ്പോ, നേരമ്പോക്കോ, ജയഭേരി മുഴക്കലൊ ഒന്നുമായിരുന്നില്ല നവോഥാന നഗർ നല്കിയത്. മഹത്തായ ആദർശത്തിൽ കണ്ണിചേര്ന്ന ലക്ഷങ്ങൾ ആദര്ശത്തിന്റെ വിശുദ്ധി അനുഭവിച്ചറിയുകയായിരുന്നു. ഈ ആദര്ശത്തിന്റെ പ്രയോക്താക്കളാകുമെന്ന് പിന്നെയും പ്രതിജ്ഞ എടുക്കുകയായിരുന്നു. ആരോടും വൈരമില്ലാത്ത വിദ്വേഷമില്ലാത്ത,  എല്ലാവര്ക്കും അഭയവും ആശ്വാസവുമാകുന്ന 'മക്കാ ഫതഹ്' പോലത്തെ മനസ്സ് കൊണ്ട് ആദര്ശ തിളക്കം പരിസരങ്ങൽക്കു നല്കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അതെ, ഇസ്ലാമിക ആദര്ശത്തിന്റെ പൂര്ണത അവകാശപ്പെടാവുന്ന ഒരേയൊരു പ്രസ്ഥാനം ഇതാണെന്ന തിരിച്ചറിവിലൂടെ തുടര്ന്നുള്ള ദൌത്യം കൂടുതൽ സമ്പന്നമാക്കാൻ തയ്യാറെടുക്കുകയായിരുന്നു...അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ