4/03/2011

ജമാ അത്തെ ഇസ്ലാമി സ്വാഭാവിക മരണത്തിലേക്ക്

ജമാഅത്തെ ഇസ്ലാമി ശുറാ, അഖിലേന്ത്യാ പ്രതിനിധി സഭാ അംഗവും, പൊളിറ്റിക്കല് സെക്രട്ടറിയുമായ ഹമിദ് വാണിമേല് ജമാഅത്തെ ഇസ്ലാമിയില് നിന്നും രാജിവെച്ചിരിക്കുന്നു. ജമാഅത്ത് തെരഞ്ഞെടുപ്പിലും ഇടതുപക്ഷത്തെ പിന്തുണച്ചതില് പ്രധിഷേധിച്ചാണ് രാജി. ഒരു പക്ഷത്തിനു പിന്തുണ പ്രഖ്യാപിക്കുമ്പോഴോക്കെയും ഇടതുപക്ഷത്തെ മാത്രം പിന്തുണച്ച ജമാഅത്തെ ഇസ്ലാമി ഇനിയെങ്കിലും മാറി ചിന്തിക്കണമെന്ന് ആഗ്രഹിക്കുന്ന മനസ്സുകള് അക്കുട്ടതിലുണ്ടെന്നു ബോധ്യപ്പെടുതിയിരിക്കുകയാണ് ഹമിദ് സാഹിബ്. ജമാഅതിനെതിരെ അതിന്ടെ ഉന്നതസ്ഥാനങ്ങള് അലങ്കരിക്കുന്ന ഒരാള് പരസ്യമായി രംഗത്ത് വരികയും പത്രസമ്മേളനം നടത്തുകയും ചെയ്യുക എന്നാല് അതിവ ഗുരുതരമായ നാറ്റം അതിനുള്ളില് നടക്കുന്നുണ്ടെന്ന് ഒരിക്കല്കുടി ബോധ്യപ്പെടുകയാണ്. മുമ്പേ അതിന്ടെ ഉള്ളുകള്ളികള് തിരിച്ചറിഞ്ഞവര് അത് വ്യക്തമാക്കിയിരുന്നെങ്കിലും അവര് നിഷേധി ക്കുകയായിരുന്നു. മുമ്പും . അബ്ദുല്ലയടക്കം പലരും മതില് ചാടി രക്ഷപ്പെട്ടിട്ടുണ്ട്. ഇനിയും ഒട്ടേറെ പേര് വരാനുമിരിക്കുന്നു... സമഗ്ര ഇസ്ലാമിന്ടെ വക്താക്കള് ആണെന്നാണ് അവര് സ്വയം വിശേഷിപ്പിക്കാരുള്ളത്. മറ്റു മത സംഘടനകള് പരിപൂര്ണമായി ഇസ്ലാമിനെ അവതരിപ്പിക്കുന്നില്ലെന്ന്. അങ്ങിനെ പരിപുര്ന്നമായ ഒരു സംഘടനയില് നിന്നാണ് ഏറ്റവും ഒടുവില് ഹമിദ് വാണിമേലും പുറത്തു ചാടിയത്. സമഗ്രതക്ക് എന്തൊക്കെയോ പോരായ്മകളുണ്ടെന്ന് വ്യക്തം. രോഗം പിടികിട്ടിയവരൊക്കെ മുമ്പുതന്നെ പറഞ്ഞിരുന്നു ജമാഅത്ത് ഒരു മത സംഘടനയല്ല, രാഷ്ട്രിയ സംഘടനയാണെന്ന്. അത് കേള്ക്കുമ്പോഴേ ജമാഅത്ത് കാര്ക്ക് വിറളി പിടിക്കുമെങ്കിലും അത് തന്നെയാണ് സത്യം എന്ന് ഒരിക്കല് കുടി ബോധ്യപ്പെടുത്തുകയാണ് ഹമിദ് വാണിമേല്. സ്ഥിരമായി സ്വികരിക്കുന്ന അതേ നിലപാട് തെരഞ്ഞെടുപ്പിലും സ്വികരിച്ചു എന്നതുമാത്രമാണ് രാജിക്ക് കാരണം. ഹിറ ആസ്ഥാനം റൈഡ് ചെയ്തത്, എസ്... കുട്ടികളെ മര്ദ്ദിച്ചത്, കിനാലുരിലെ അക്രമം.. തുടങ്ങി ജമാ അത് തിവ്രവാദ സംഘടനയാനെന്ന പിണറായിയുടെ പ്രഖ്യാപനം വരെ ഒട്ടേറെ അനുഭവങ്ങള് ഇടതുപക്ഷതുനിന്നും ഉണ്ടായിട്ടും പിന്നെയും തലയില് മുണ്ടിട്ടു ചര്ച്ചയില്ലാ ചര്ച്ചക്കുപോയി പിന്തുണയ്ക്കുന്ന ഏര്പ്പാട് നാണം കേട്ടതാണെന്നു പറഞ്ഞാല് അതില് നിന്നും പിന്മാറാന് നാണമുള്ളവര്ക്കല്ലേ കഴിയു. പിന്നെ രക്ഷ നാണമുള്ളവര് അവരില് നിന്നും തടി സലാമാത്താക്കുക മാത്രം.
ഇത് കുറെ ചോദ്യങ്ങള് ഉയര്ത്തുന്നു. എന്തെ പിന്നെയും ആര്ജവമില്ലാതെ ഇടതുപക്ഷതെതെന്നെ പിന്തുണയ്ക്കുന്നു. അഞ്ചുവര്ഷക്കാലത്തെ 'അച്ചു' ഭരണം വെറും തച്ചു തകര്ക്കല് മാത്രമാണെന്ന് തിരിയാതെ പോയതാണോ..അല്ല. അതിനുമപ്പുറം വിധേയത്വം കാണിക്കാന് മാത്രം എന്തൊക്കെയോ പിടിവള്ളികള് ഹിറ പരിശോധനയില് ഇടതുപക്ഷം കൈക്കലാക്കിയിട്ടുണ്ട് എന്ന ആരോപണം ശരിയാണെന്ന് തെളിയിക്കപ്പെടുകയാണ്. സമുദായവും മതവും കുടുങ്ങിയാലും 'ഞമ്മള്' കുടുങ്ങരുത് !. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ തിരിച്ചറിഞ്ഞതാണ് ജമാഅതിന്ടെ അടിത്തറ. ഇനി ഒറ്റക്ക് മത്സരിക്കണമെന്ന പൂതി ഏതായാലും ഉണ്ടാവില്ല. പിന്നെയുള്ളത് ഞമ്മന്ടെ എല്.ഡി.എഫ്. കൂട്ട് തന്നെ. വെറും 'പൊഹ' യാണ് ഇക്കാലം വരെയും പറഞ്ഞുനടന്നതെന്ന് . അവരറിയാതെ സമ്മതിക്കേണ്ടി വന്നു... ഒരു കാംപുമില്ല. പിന്നെയല്ലേ ആദര്ശം... മുജാഹിദ് പ്രസ്ഥാനവും മുസ്ലിം ലീഗും ജമാ അത്തിനെ സംബന്ധിചെടുത്തോളം അവരുടെ ആജന്മ ശത്രുക്കളാണ്. ജമാഅത്ത്ന്ടെ മുരടിപ്പിനറെ കാരണവും സംഘടനകള് തന്നെ. അവര് തകര്ന്നു കാണുവാനുള്ള ഒരു നിയ്യത്ത് മാത്രമേ ജമാഅത്ത് നുള്ളു. അതിനായുള്ള 'ജിഹാദി'നിടയില് ഇങ്ങിനെ ഹമിദുമാര് കൊഴിഞ്ഞു കൊഴിഞ്ഞു സ്വാഭാവിക മരണത്തിലേക്ക് നടന്നടുക്കുകയാണ് ജമാഅത്ത് .

4 അഭിപ്രായങ്ങൾ:

  1. ഈ രാജിയുമായി ബന്ധപ്പെട്ട് ആരിഫലി നടത്തിയ പ്രതികരണത്തിലെ രണ്ടു പരാമര്‍ശങ്ങള്‍ ഇങ്ങിനെ: 1)"ഇടതു പക്ഷത്തിനു മുന്‍തൂക്ക പിന്തുണ നല്‍കാന്‍ ശൂറയില്‍ അവതരിപ്പിച്ച പ്രമേയം അണികളുടെ ചര്‍ച്ചക്ക് വിട്ടു തീരുമാനിക്കും" 2)"ജമാഅതെ ഇസ്ലാമിയെ സംബന്ധിച്ച് വോട്ടു ചെയ്യുക എന്ന ചുമതല മാത്രമേ ഉള്ളൂ"

    ഈ നൂറ്റാണ്ടിലെ ബെസ്റ്റ് ജോകിനുള്ള അവാര്‍ഡ് എവിട്യാ കിട്ടുക?

    മറുപടിഇല്ലാതാക്കൂ
  2. പിണാറായിയുടെ ഗുണ്ട നേതാവിന്‍റെ ഭീഷണിയില്‍ പാവം ജമാ അത്തെ ഇസ്ലാമി മുട്ട് മടക്കി.
    ആരിഫ്‌ അലിക്ക് വല്ലതും കയ്യില്‍ കിട്ടികാണും.......... അതാണ്‌ പുതിയ കച്ചവടം... പാവം സോളിടാരിറ്റിക്കാര്‍ ഇത് ഒന്നും അറിയുനില്ലല്ലോ ......... നിങ്ങളില്‍ കണ്ണുള്ളവര്‍ കാണട്ടേ.....

    മറുപടിഇല്ലാതാക്കൂ
  3. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ